തമിഴ് വിശ്വബ്രഹ്മസമാജം പ്ലാറ്റിനം ജൂബിലി ആഘോഷവും വിശ്വകർമ്മ ദിനാചരണവും 17ന്

വൈക്കം: തമിഴ് വിശ്വബ്രഹ്മസമാജം പ്ലാറ്റിനം ജൂബിലി ആഘോഷവും വിശ്വകർമ്മ ദിനാചരണവും 17ന് നടക്കും.കവരപ്പാടിനടയിലെ സമാജം ആസ്ഥാനത്ത് രാവിലെ 10ന് സമാജം പ്രസിഡന്റ് എൻ.സുന്ദരൻആചാരി പതാക ഉയർത്തുന്നതോടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമാകും. 10.30ന് സി.കെ.ആശ എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിശ്വബ്രാഹ്മണ സൊസൈറ്റി പ്രസിഡന്റ് എ.എ.രാജൻ അധ്യക്ഷത വഹിക്കും. സംഗീതജ്ഞൻ പൊൻ കുന്നം രാമചന്ദ്രൻ മുഖ്യാതിഥിയാകും. സംഘടന നേതാക്കളേയും മുൻ ഭാരവാഹികളെയും വനിതാ പ്രവർത്തകരേയും ആദരിക്കുമെന്ന് വൈക്കം സമാജം പ്രസിഡന്റ് എൻ.സുന്ദരൻആചാരി, സെക്രട്ടറി പി.ടി.മോഹനൻ, വൈസ് പ്രസിഡന്റ് പി.രാജൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisements

Hot Topics

Related Articles