കോട്ടയം സത്യസായി സേവാ സമിതിയുടെ സത്യസായി ഭാഗവത സപ്താഹ യജ്ഞം സെപ്റ്റംബർ 22 മുതൽ കോട്ടയം തിരുനക്കരയിൽ

കോട്ടയം: സത്യസായി സേവാ സമിതിയുടെയും സത്യസായി സേവാ സംഘടനയുടെയും സംയുക്താഭിമുഖ്യത്തിലുള്ള സത്യസായി ഭാഗവത സപ്താഹ യജ്ഞം സെപ്റ്റംബർ 22 മുതൽ 28 വരെ നടക്കും. തിരുനക്കര സ്വാമിയാർ മഠത്തിലെ ശ്രീശങ്കര മണ്ഡപത്തിലെ ശ്രീരാമഹനുമദ് ദേവസ്ഥാനത്താണ് ചടങ്ങുകൾ നടക്കുക. എൻ.സോമശേഖരനാണ് യജ്ഞാചാര്യൻ. രാവിലെ ഒൻപതിന് നടക്കുന്ന ചടങ്ങിൽ അച്യുതഭാരതി സ്വാമിയാർ ഭദ്രദീപ പ്രകാശനം നടത്തും. സത്യസായി സേവാ സംഘടന സംസ്ഥാന പ്രസിഡന്റ് മനോജ് മാധവൻ ഉദ്ഘാടനം നടത്തും. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അധ്യക്ഷത വഹിക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. പുട്ടപർത്തി ശ്രീ വേദനാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഫിലിപ്പ് എം പ്രസാദ് , ആലപ്പുഴ ഹരിദാസ്, ഡോ.പി.വി വിശ്വനാഥൻ നമ്പൂതിരി എന്നിവരെ ആദരിക്കും. 22 ന് രാവിലെ ഒൻപത് മുതൽ സപ്താഹ വിളംബര സമ്മേളന നടക്കും. ആറാം ദിവസം വൈകിട്ട് നാലര മുതൽ സംഗീതാർച്ചന നടക്കും. ഏഴാം ദിവസം സപ്താഹ യജ്ഞസമർപ്പണം നടക്കും.

Advertisements

Hot Topics

Related Articles