ജി 20 ഉച്ചകോടിയുടെ വിജയം ; വിജയത്തിനായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് മോദിയുടെ വിരുന്ന്

ഡല്‍ഹി: ജി 20 ഉച്ചകോടി വിജയിപ്പിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി പോലീസിന് വിരുന്നൊരുക്കും. ഉച്ചകോടി നടന്ന ഭാരത് മണ്ഡപത്തിലാണ് ഈയാഴ്ച കമ്മീഷണര്‍ ഉള്‍പ്പെടെ 450 പോലീസുകാര്‍ക്ക് പ്രധാനമന്ത്രി വിരുന്നൊരുക്കുന്നത്.

Advertisements

ഉച്ചകോടിക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച കോണ്‍സ്റ്റബിള്‍ മുതല്‍ ഇൻസ്പെക്‌ടര്‍മാര്‍ വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഡല്‍ഹി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ തേടിയിട്ടുണ്ട്. ആദ്യമായല്ല മോദി ഇത്തരം വിരുന്ന് സംഘടിപ്പിക്കുന്നത്. പുതിയ പാര്‍ലമെന്‍റ് മന്ദിരം നിര്‍മിച്ച തൊഴിലാളികള്‍ക്ക് മേയില്‍ പ്രത്യേകം വിരുന്ന് ഒരുക്കിയിരുന്നു.

Hot Topics

Related Articles