കോട്ടയം : കലുങ്ക് പണി പാളി, കോട്ടയത്ത് കളത്തിപ്പടി താന്നിക്കപ്പടിയിൽ വീണ്ടും വെളളക്കെട്ട്. തിരക്കേറിയ ദേശീയ പാത 183 ലെ താന്നിക്കൽപ്പടി ഭാഗത്തെ വെളളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി ഓടയും, കലുങ്കും പണിതെങ്കിലും വെള്ളക്കെട്ടിന് പരിഹാരം ഉണ്ടായിട്ടില്ല.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് വെറും പത്ത് മിനിറ്റോളം പെയ്ത മഴയിലാണ് വെളളക്കെട്ട് രൂപപ്പെട്ടത്. ഈ ഭാഗത്ത് മഴ പെയ്താൽ വെളളക്കെട്ട് പതിവായിരുന്നതിനാൽ പാതയിലെ നൂറ് മീറ്ററിനിടയിൽ രണ്ട് കലുങ്കുകളാണ് പൊളിച്ച് പണിതത്. നിർമ്മാണ പ്രവർത്തികൾക്കായി 45 ദിവസത്തോളം തിരക്കേറിയ കെ.കെ റോഡിലെ വാഹനങ്ങൾ മാധവൻപടി ഭാഗത്തുകൂടി വഴിതിരിച്ച് വിടുകയും, കഞ്ഞിക്കുഴി വരെ ദിവസങ്ങളോളം രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ നിർമ്മാണ പ്രവർത്തികൾ പൂർത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ട് ഇപ്പോൾ ഒരു മാസം പോലും തികയും മുമ്പാണ് വീണ്ടും ദുരിതം.
മഴയിൽ ഒഴുകിയെത്തുന്ന വെള്ളം ഓടയിലെത്താനുള്ള ശരിയായ വഴി മാത്രമില്ല.
ഇതോടെ ഒരോ മഴ കഴിയുമ്പോഴും പ്രദേശത്തെ വ്യാപാരികൾ ചൂലും തൂമ്പയുമായി റോഡിലിറങ്ങേണ്ട സ്ഥിതിയാണ്.
റോഡിൻ്റെ കിഴക്കു വശത്തു നിന്നും വലിയ തോതിൽ വെള്ളമെത്തുന്നത് ഒഴുകി പോകാൻ പാകത്തിൽ ഓടയുടെ ദൈർഘ്യം വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ ഇത് പരിഹാരമാവുകയുള്ളൂ എന്നാണ് നാട്ടുകാരും, വ്യാപാരികളും പറയുന്നത്.