തിരുവല്ല പെരുംതുരുത്തിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

തിരുവല്ല: എം സി റോഡിലെ പെരുംതുരുത്തിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പെരുംതുരുത്തി ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ആയിരുന്നു അപകടം. കാർ യാത്രികർ ആയിരുന്ന പടിഞ്ഞാറ്റോതറ വെല്യാടത്ത് ബെന്നി(52), ഭാര്യ സിബി(48), മകന്‍ ആല്‍വിന്‍(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മൂവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisements

Hot Topics

Related Articles