തിരുവനന്തപുരം : ജനകീയ ഹോട്ടലുകളില്‍ ഉച്ചയൂണിന്‍റെ നിരക്ക് 30 രൂപ, പാര്‍സല്‍ 35 രൂപ എന്ന നിലയില്‍ വില നിശ്ചയിക്കാൻ നിര്‍ദേശിച്ചതായി മന്ത്രി എം.ബി.രാജേഷ് നിയമസഭയില്‍ അറിയിച്ചു. ഓരോ ജില്ലയിലും ജനകീയ ഹോട്ടലുകളില്‍നിന്ന് വിതരണം ചെയ്യുന്ന ഉച്ചയൂണിന്‍റെ നിരക്ക് അതത് ജില്ല പ്ലാനിങ് കമ്മിറ്റി നേതൃത്വത്തില്‍ കുടുംബശ്രീ ജില്ല മിഷനുമായി കൂടിയാലോചിച്ച് നിശ്ചയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Advertisements
സര്‍ക്കാര്‍ സബ്‌സിഡിയില്‍ ബാക്കി 41.09 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്നും 131.11 കോടി രൂപ സബ്‌സിഡിയായി ഇതിനകം വിതരണം ചെയ്‌തതായും പി. ഉബൈദുല്ലയുടെ സബ്‌മിഷന് മന്ത്രി മറുപടി നല്‍കി.