കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോ ; ആത്മാര്‍ഥയുണ്ടെങ്കില്‍ തീയതി നിശ്ചയിച്ച്‌ ജനങ്ങളെ അറിയിക്കണം ; കെ എൻ ബാലഗോപാല്‍

തിരുവനന്തപുരം : കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് എംപിമാര്‍ തയ്യാറുണ്ടോയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ചോദിച്ചു. ഇത്രകാലം കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാൻ യുഡിഎഫ് എംപിമാര്‍ തയ്യാറായിട്ടില്ല. ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ ചില സമര പദ്ധതികള്‍ തയ്യാറാക്കിയെന്നാണ് പ്രചരിപ്പിക്കുന്നത്. സമരത്തിന് തയ്യാറാണെന്നു പറയുന്നതില്‍ ആത്മാര്‍ഥയുണ്ടെങ്കില്‍ തീയതി നിശ്ചയിച്ച്‌ ജനങ്ങളെ അറിയിക്കണം.

Advertisements

ഡല്‍ഹിയിലെ സമരത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് എംപിമാരെല്ലാം പങ്കെടുക്കുമെന്നും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറയവേ മന്ത്രി പറഞ്ഞു.
പ്രയാസങ്ങള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ഉറപ്പാക്കുന്നുണ്ട്. പഞ്ചായത്തുകളുടെ കഴിഞ്ഞവര്‍ഷത്തെ പദ്ധതിച്ചെലവ് 105 ശതമാനമാണ്. ഈവര്‍ഷവും ഒരു കുറവുമുണ്ടാകില്ല. ഇക്കാര്യങ്ങളിലെല്ലാം പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ക്കു ശേഷം ബില്‍ നിയമസഭ പാസാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.