റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളില്‍ നിന്നും ലക്ഷങ്ങൾ തട്ടി : കോട്ടയം കുമരകത്ത് അന്തര്‍ സംസ്ഥാന തട്ടിപ്പുകാരനായ കാസർകോട് സ്വദേശി അറസ്റ്റില്‍

കോട്ടയം : റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആണെന്ന് പരിചയപ്പെടുത്തി നൂറുകണക്കിന് ആളുകളില്‍നിന്നും പണം തട്ടിയെടുത്ത കാസർകോട് സ്വദേശി അറസ്റ്റിൽ. കാസര്‍ഗോഡ്‌ കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കല്‍ വീട്ടില്‍ പി. ഷമീമിനെ ( 33) യാണ് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

റെയില്‍വേയില്‍ ടിക്കറ്റ് ക്ലാര്‍ക്ക് , ലോക്കോ പൈലറ്റ്‌, അസിസ്റ്റന്റ്‌ സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയ ജോലികള്‍ തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന്‌ രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഷമീം പുഴക്കര , ഷാനു ഷാന്‍ എന്നീ പേരുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത് . തട്ടിപ്പിനിരയായവരില്‍ ചിലര്‍ കഴിഞ്ഞദിവസം കോട്ടയം ഡി വൈ എസ് പി ജെ സന്തോഷ്‌ കുമാറിനു പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍ മാരായ കെ ആര്‍ പ്രസാദ് , ഷിബുക്കുട്ടന്‍ വി എസ് , അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ കെ ആര്‍ , സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ രാധാകൃഷ്ണന്‍ കെ. എന്‍ ,സി പി ഓ ശ്രാവണ്‍ കെ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനതപുരത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ ബംഗ്ലൂര്‍ക്ക് രക്ഷപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് പൊലിസ് പിടിയില്‍ ആകുന്നത് .

ഒറിജിനലിനെ വെല്ലും
വ്യാജൻ രേഖകൾ
റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഓ എം ആര്‍ ഷീറ്റുകള്‍ , മെഡിക്കല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ സീലുകള്‍ , നിയമന ഉത്തരവുകള്‍ , സ്ഥലംമാറ്റ ഉത്തരവുകള്‍ എന്നിവ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ വ്യാജമായി ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത് . റയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചീഫ് എക്സാമിനര്‍ , ചീഫ് ഇന്‍സ്പെക്ടര്‍ തുടങ്ങിയ പദവികള്‍ ഉള്ള സ്വന്തം ഫോട്ടോ ഒട്ടിച്ച ഐഡന്റിറ്റി കാര്‍ഡുകളും വ്യാജമായി നിര്‍മ്മിച്ചു ഉപയോഗിച്ചു വരികയും ചെയ്തിരുന്നു.

മെഡിക്കല്‍ ടെസ്റ്റിനായും, ഓ എം ആര്‍ രീതിയിലുള്ള പരീക്ഷകള്‍ക്കായും ഇയാള്‍ ആളുകളെ ചെന്നൈ , ബാംഗ്ലൂര്‍ , ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വിളിച്ചു വരുത്തി ഹോട്ടല്‍ മുറികളില്‍ ഇരുത്തി പരീക്ഷകള്‍ നടത്തുകയാണ് പതിവ് . നൂറോളം ആളുകളില്‍ നിന്നായി നാല്പത്തി എട്ടു ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇത്തവണ നടത്തിയിരിക്കുന്നത് എന്നാണു പ്രാഥമിക നിഗമനം . നീലേശ്വരം , പൂജപ്പുര , കഴക്കൂട്ടം , കോട്ടയം ഈസ്റ്റ്‌ , കൊട്ടാരക്കര , ചാലക്കുടി, എറണാകുളം സൌത്ത് , സുല്‍ത്താന്‍ബത്തേരി , വെള്ളരിക്കുണ്ട് , ഹോസ്ദുര്‍ഗ് തുടങ്ങിയ പോലിസ് സ്റ്റേഷ നുകളില്‍ ഇതിനുമുന്‍പ് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ഈ കേസുകളില്‍ ജാമ്യത്തില്‍ നടക്കുന്നതിനിടയില്‍ ആണ് വീണ്ടും തട്ടിപ്പ് ആവര്‍ത്തിക്കുന്നത് .

ലോട്ടറിക്കാരെയും
പറ്റിച്ച് തട്ടിപ്പ്
ഇതിനു മുന്‍പ് നടത്തിയ തട്ടിപ്പുകളില്‍ ഏകദേശം ഇരുന്നൂറു കോടിയില്‍ അധികം തുക ഇയാള്‍ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നാണു പ്രാഥമിക നിഗമനം . നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തുനിന്നു മുപ്പത്തേഴു കിലോ സ്വര്‍ണ്ണം കടത്തിയതിന് നെടുമ്പാശ്ശേരി പോലിസ് കേസ് എടുക്കുകയും തുടര്‍ന്ന് കേസ് എന്ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് . പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ട്രെയിനില്‍ പാന്റ്രി കാറില്‍ ജോലിക്കാരന്‍ ആയിരുന്ന സമയത്ത് ട്രെയിന്‍ ടിക്കട്റ്റ് എക്സാമിനറുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തിയതിനു സേലം റയില്‍വേ പോ
പൊലിസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു . നിരവധി ഹവാലാ ഇടപാടുകളിലും കാരിയര്‍ ആയി വര്ത്തിച്ചിട്ടുണ്ടോ എന്നാ കാര്യം പരിശോധിച്ചു വരുന്നു .

തട്ടിപ്പിലൂടെ സമ്പാദിച്ച പണം ബംഗ്ലൂരിലും മറ്റും പബുകളും ഡാന്‍സ്‌ ബാറുകളും വാങ്ങുവാന്‍ ഉപയോഗിച്ചു എന്നാണു പ്രാഥമിക നിഗമനം .
ദിവസേന പതിനായിരക്കണക്കിനു രൂപയുടെ ലോട്ടറി എടുക്കുന്ന ഇയാള്‍ സാധാരണക്കാരായ ലോട്ടറി കച്ചവടക്കാര്‍ക്കും ലോട്ടറി എടുത്ത വകയില്‍ ലക്ഷക്കണക്കിന്‌ രൂപ നല്കാനുള്ളതായി അറിവായിട്ടുണ്ട്

Hot Topics

Related Articles