കോട്ടയം : കോട്ടയം മണർകാട് പാലമുറിപാലത്തിൽ വാട്ടർ അതോറിറ്റി വക മഴ. പാലത്തിലെ പൈപ്പിൽ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുകി പാഴാക്കുകയാണ്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. പാലത്തിൽ നിന്നും വലിയ തോതിൽ രാവിലെ മുതൽ തന്നെ ജലം പുറത്തേയ്ക്ക് ഒഴുകുകയാണ്. തിരുവഞ്ചൂർ അയർക്കുന്നം പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നത് ഈ പൈപ്പ് വഴിയാണ്. പൈപ്പ് പൊട്ടിയതോടെ പ്രദേശത്ത് ജല വിതരണവും മുടങ്ങും.
Advertisements