തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിയര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി.റൂറല്‍ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നല്‍കിയത്. മാധ്യമ പ്രവര്‍ത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകയോടാണ് അലൻസിയര്‍ അപമര്യാദയായി പെരുമാറിയത്.
ചലച്ചിത്ര അവാര്‍ഡില്‍ പെണ് പ്രതിമ നല്കി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പരാമര്‍ശം വിവാദമായിരുന്നു.
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അലൻസിയറുടെ നിലപാട്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. തന്റെ സംസാരത്തില്‍ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആണ് രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലൻസിയര്‍ പറഞ്ഞിട്ടുണ്ട്.അലൻസിയറുടെ പ്രതികരണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അലൻസിയര്‍ അപമര്യാദയായി പെരുമാറിയത്.