നിപ ജാഗ്രത ; ശബരിമല തീര്‍ഥാടകര്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകള്‍ക്കായി ഞായറാഴ്ച നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളില്‍ ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച്‌ തീരുമാനമെടുക്കാനാണ് ആരോഗ്യ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

Advertisements

ശബരിമലയില്‍ തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകള്‍ക്കായി ഉള്ളത്. കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അതേസമയം, വെള്ളിയാഴ്ച ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ചവരുടെ എണ്ണം നാലായി. ആദ്യ രോഗിയുമായി ആശുപത്രിയില്‍ വെച്ച്‌ സമ്പര്‍ക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശിയായ 39 കാരനാണ് രോഗം സ്ഥിരികരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്.

Hot Topics

Related Articles