ജനാധിപത്യ ദിനാചരണം ദേവമാതയിൽ നടത്തി 

കുറവിലങ്ങാട്: ദേവമാതാ കോളെജ് എൻ. എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  ലോക ജനാധിപത്യദിനം ആചരിച്ചു.  പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു ജനാധിപത്യദിന സന്ദേശം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.ആൻസി സെബാസ്റ്റ്യൻ,  റെനീഷ് തോമസ് വോളൻ്റിയർ സെക്രട്ടറിമാരായ വിവേക് വി.നായർ, ആഷാ സിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.   ജനാധിപത്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു.  റെയ്സ് റോയി, ടി. അശ്വതി എന്നിവർ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles