കടപ്ലാമറ്റം ആശുപത്രിയിൽ അക്ഷരലോകം തുറന്ന് വയല ഗവ. സ്‌കൂൾ എൻഎസ്എസ് 

കടപ്ലാമറ്റം: കടപ്ലാമറ്റം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തുന്നവർക്ക് പുസ്തകങ്ങളെ ചങ്ങാതിമാരാക്കം. ആശുപത്രിയിൽ അക്ഷരക്കൂട്ടത്തിന്റെ സാന്നിധ്യം സമ്മാനിച്ചത് വയലാ ഗവ ഹയർസെക്കന്ററി സ്‌കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് . വിദ്യാർത്ഥികൾ നേരിട്ടും മറ്റുള്ളവരിൽ നിന്ന് ശേഖരിച്ചും അഞ്ഞൂറോളം പുസ്തകങ്ങളാണെത്തിച്ചത്.

Advertisements

പുസ്തകങ്ങളുടെ കൈമാറ്റവേളയിൽ ഡോ. വിധു ജെയിംസ് , ഡോ. വൃന്ദ കൃഷ്ണ നഴ്‌സിംഗ് സൂപ്രണ്ട് ഷൈനി, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ. ബിജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.എ സിജിമോൻ, അധ്യാപകരായ മെറിൻ ഫിലിപ്, നീരാ അഗസ്റ്റിൻ, ലീഡേഴ്‌സായ എൽബിൻ സിജി, കൃഷ്ണ അനീഷ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കെ. തുളസീധരൻ വോളണ്ടിയേഴ്‌സിനെ പ്രത്യേകം അഭിനന്ദിച്ചു.

Hot Topics

Related Articles