അത് നിങ്ങള് കൊണ്ടുനടക്ക് ; മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി

ഡല്‍ഹി : മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി. പുനഃസംഘടനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ‘അത് നിങ്ങള് കൊണ്ടുനടക്ക്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചത് പുനഃസംഘടന മുൻധാരണ അനുസരിച്ചു നടക്കുമെന്നായിരുന്നു. നവംബറില്‍ മന്ത്രിസഭാ പുനഃസംഘടന നടക്കും. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ എടുക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം നേരത്തെ തീരുമാനമെടുത്തതാണെന്നായിരുന്നു മറുപടി. എല്‍.ഡി.എഫ് തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

Advertisements

മന്ത്രിസഭ പുനഃസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇടതുപക്ഷ മുന്നണിയില്‍ ആരും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു വിഷയത്തില്‍ ഇ.പി ജയരാജന്‍റെ പ്രതികരണം. വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് വാര്‍ത്തക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണി മന്ത്രിസഭയെ കുറിച്ച്‌ ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിനനുസരിച്ച്‌ ഘടകകക്ഷികള്‍ക്ക് വകുപ്പുകള്‍ നല്‍കി. എല്‍.ജെ.ഡി മന്ത്രി സ്ഥാനം ഉന്നയിക്കുന്നതില്‍ തെറ്റില്ല. ചിലരെ പരിഗണിക്കേണ്ടതുണ്ട്. ആലോചിക്കേണ്ട ഘട്ടം എത്തുമ്പോള്‍ ആലോചിച്ച്‌ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles