കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: തിരുനക്കരയിൽ നോളഡ്ജ് ഫെസ്റ്റ് സെപ്റ്റംബർ 19 മുതൽ

കോട്ടയം: കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നോളഡ്ജ് ഫെസ്റ്റ് 19 മുതൽ 23 വരെ തിരുനക്കര മൈതാനത്ത് നടക്കും. 19 ന് രാവിലെ മന്ത്രി വി.എൻ വാസവൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 10.30 മുതൽ ഏഴു വരെയാണ് ഫെസ്റ്റ് നടക്കുക. എക്‌സിബിഷനുകളും, ടെക്‌നിക്കൽ ടോക്കുകളും, സെമിനാറുകളും, സ്‌പേസ് ടെക്‌നോളജിയും, എനർജി സെക്യൂരിറ്റിയും ലൈവ് ക്വിസ് പ്രോഗ്രാമുകളും കൾച്ചറൽ ഇവന്റുകളും നടക്കും. പരിപാടിയുടെ ഭാഗമായി കലാപരിപാടികളും എല്ലാ ദിവസവും തിരുനക്കര മൈതാനത്ത് നടക്കും.

Advertisements

Hot Topics

Related Articles