കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: കലാജാഥ സെപ്റ്റംബർ 19 ന്

വൈക്കം: കെ.എസ്.ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കലാജാഥ സെപ്റ്റംബർ 19 ന് വൈക്കത്ത് നിന്ന് ആരംഭിക്കും. എസ്.പി.സി.എസ് പ്രസിഡന്റ് പി.കെ ഹരികുമാർ യോഗം ഉദ്ഘാടനം ചെയ്യും. 19 ന് രാവിലെ ഒൻപതിന് വൈക്കം, 11 ന് തലയോലപ്പറമ്പ് , രണ്ടിന് കടുത്തുരുത്തി , നാലിന് കുറവലങ്ങാട്, അഞ്ചരയ്ക്ക് ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. 20 ന് രാവിലെ ഒൻപതിന് പാലാ, 11 ന് ഈരാറ്റുപേട്ട, രണ്ടിന് കാഞ്ഞിരപ്പള്ളി, നാലിന് പൊൻകുന്നം, ആറിന് പാമ്പാടി എന്നിവിടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. 21 ന് രാവിലെ മണർകാട്, 11 ന് കറുകച്ചാൽ, രണ്ടിന് ചങ്ങനാശേരി, നാലിന് കുറിച്ചി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അഞ്ചരയ്ക്ക് കോട്ടയത്ത് സമാപിക്കും.

Advertisements

Hot Topics

Related Articles