വയോജനങ്ങളുടെ സംരക്ഷണ ചുമതല മക്കള്‍ക്ക് മാത്രമല്ല ചെറുമക്കള്‍ക്കും ബാധകം: ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി രാജശ്രീ സി ആര്‍

അടൂര്‍ : അടൂര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും അടൂര്‍ മഹാത്മ ജനസേവനകേന്ദ്രവും സംയുക്തമായി കൊടുമണ്‍ കുളത്തിനാല്‍ മഹാത്മ ജീവകാരുണ്യ ഗ്രാമത്തില്‍ വയോജനങ്ങളും നിയമവും, എന്ന് വിഷയത്തില്‍ നിയമ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ രാജശ്രീ സി. ആര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

Advertisements

വയോജന സംരക്ഷണ നിയമപ്രകാരം പ്രായമായ മാതാപിതാക്കളുടെ സംരക്ഷണ ചുമതല മക്കള്‍ക്കു മാത്രമല്ല ചെറുമക്കള്‍ക്കും ബാധകമാണെന്നും, സ്വത്തുക്കള്‍ കൈവശപ്പെടുത്തിയ ശേഷം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും, സ്വത്തുക്കള്‍ മക്കളില്‍ നിന്നും അവകാശം റദ്ദ് ചെയ്ത് മാതാപിതാക്കള്‍ തിരികെ നല്‍കാന്‍ മെയിന്റന്‍സ് ട്രൈബ്യൂണലിന് അധികാരമുണ്ടെന്നും, നിയമ സഹായമാവശ്യമുളള വയോജനങ്ങള്‍ക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എല്ലാ വിധ സഹായങ്ങളും ചെയ്തു നല്‍കുമെന്നും ഉത്ഘാടന സമ്മേളനത്തില്‍ സബ്ജഡ്ജ് പറഞ്ഞു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാര്‍ഡ് മെമ്പര്‍ അജികുമാര്‍ രണ്ടാംകുറ്റി അധ്യക്ഷനായ യോഗത്തില്‍ പൊതുപ്രവര്‍ത്തകരായ ലീലാമണി വാസുദേവ്, വിശ്വംഭരന്‍ കുളത്തിനാല്‍, മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, വൈസ്ചെയര്‍മാന്‍ സി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles