കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസ്സിയേഷൻ( കെ ജി ഒ എ) ജില്ലാ കലോത്സവം  കോട്ടയം ഗവ.പോളിടെക്നിക് കോളേജിൽ ആരംഭിച്ചു 

കോട്ടയം : കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസ്സിയേഷൻ( കെ ജി ഒ എ) ജില്ലാ കലോത്സവം    കോട്ടയം ഗവ .പോളിടെക്നിക് കോളേജിൽ നടത്തി. രാവിലെ 10 30 ന് പ്രശസ്ത  സിനിമാ -നാടക നടൻ പി ആർ ഹരിലാൽ കലോത്സവം ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പ്രവീൺ ആശംസ അർപ്പിച്ചു. കെ. ജി ഒ എ  സാംസ്കാരിക വേദി “സംഗ്രാമ” ചെയർമാൻ ഒ ആർ .പ്രദീപ് കുമാർ സ്വാഗതവും, കലോത്സവ സംഘാടക സമിതി ജനറൽ കൺവീനർ ഡോ.പ്രശാന്ത് സോണി സോമൻ കൃതജ്ഞതയും പറഞ്ഞു. വെെകിട്ട്   4 ന്  ചേർന്ന  സമാപന സമ്മേളനം  ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്ത് സമ്മാനവിതരണം നടത്തി. കെ ജി ഒ എ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്  അദ്ധ്യക്ഷത വഹിച്ചു. കെ ജി ഒ എ ജില്ലാ  സെക്രട്ടറി ഷാജിമോൻ ജോർജ്ജ് സ്വാഗതവും,ട്രഷറർ എൻ പി .പ്രമോദ് കുമാർ നന്ദിയും പറഞ്ഞു. കലാതിലകമായി കോട്ടയം ടൗൺ ഏരിയായിലെ ടി ജി.അനുപമയും,കലാ പ്രതിഭയായി ചങ്ങനാശ്ശേരി ഏരിയായിലെ അജിത് ആൻഡ്രൂസും തെരെഞ്ഞെടുക്കപ്പെട്ടു.ജില്ലാ കലോത്സവത്തിൽ 63 പോയിന്റ് നേടിയ ചങ്ങനാശ്ശേരി ഏരിയ ഓവറോൾ ചാമ്പ്യൻമാരായി.34 പോയിന്റ് നേടി കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയായും,ഏറ്റുമാനൂര്‍ ഏരിയായും രണ്ടാം സ്ഥാനം പങ്കിട്ടു. 

Advertisements

Hot Topics

Related Articles