മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ : മഹിളാ അസോസിയേഷൻ കവിയൂർ പഞ്ചായത്ത് കമ്മിറ്റി കാൽനട പ്രചാരണ ജാഥ നടത്തി

തിരുവല്ല : മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ എന്ന മുദ്രാവാക്യമുയർത്തി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ
ഒക്ടോബർ അഞ്ചിന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണാർത്ഥം മഹിളാ അസോസിയേഷൻ കവിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി ജി ശ്രീലേഖ ജാഥ ഉദ്ഘാടനം ചെയ്തു. കാണിയ്ക്ക മണ്ഡപം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ തോട്ടഭാഗം ജംഗ്ഷനിൽ സമാപിച്ചു.

Advertisements

അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മിനി എൽസി അച്ചൻകുഞ്ഞ് ജാഥാ ക്യാപ്റ്റനും, അസോസിയേഷൻ പ്രസിഡണ്ട് സി കെ ലതാകുമാരി ജാഥ മാനേജരുമായി നയിച്ച ജാഥയുടെ സമാപന സമ്മേളനം സിപിഐ എം ഏരിയ ആക്ടിംഗ് സെക്രട്ടറി പി സി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ എം എസി അംഗം പി ടി അജയൻ, സതീഷ്, പ്രവീൺ ഗോപി, അച്ചു സി എൻ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.