തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് (51) അഥിതി തൊഴിലാളികളുടെ മര്‍ദ്ദനമേറ്റത്. വൈകിട്ട് 3.30 ഓടുകൂടി പോത്തൻകോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനുള്ളില്‍ വച്ചായിരുന്നു സംഭവം.
ശശികുമാറിന്റെ വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31), സമീര്‍ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്. പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയില്‍ ആയിരുന്ന പ്രതികള്‍ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസില്‍ ശക്തമായി അടിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി പോത്തൻകോട് സ്റ്റാൻഡിലേക്ക് പോയി. പുറകില്‍ നിന്ന് വന്ന മറ്റൊരു ബസ്സില്‍ കയറിയ സംഘം കെഎസ്ആര്‍ടിസി ബസ്റ്റാൻഡില്‍ വച്ച് ഡ്രൈവറെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ തടിച്ചുകൂടിയത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.