മുംബൈ : കാടിനുള്ളില്‍ കയറി സിംഹത്തിനെതിരെ പോരാടാൻ ആടും, ചെമ്മരിയാടും വളര്‍ന്നിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്തി ഏക്നാഥ് ഷിൻഡെ.മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ സഖ്യം നടത്തുന്ന പോരാട്ടത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രതിപക്ഷത്തെ കഴുകന്മാരെന്ന് വിളിക്കാൻ സാധിക്കില്ല. പക്ഷേ ചെമ്മരിയാടുകളും ആടുകളും കാട്ടില്‍ കയറി സിംഹത്തോട് മത്സരിക്കാൻ വളര്‍ന്നിട്ടില്ല. സിംഹം തന്നെയായിരിക്കും എന്നും കാട് ഭരിക്കുക എന്നായിരുന്നു ഷിൻഡെയുടെ പരാമര്‍ശം. പ്രതിപക്ഷ സഖ്യത്തിന്റെ ഏക ലക്ഷ്യം തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോല്‍പ്പിക്കുക എന്നത് മാത്രമാണ്. മറ്റൊരു വിഷയത്തിലും അവര്‍ ഒരു തരത്തിലുള്ള പോരാട്ടം നടത്തുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്തെ ബി.ജെ.പി-ശിവസേന-എൻ.സി.പി (അജിത് പവാര്‍) സഖ്യം ശക്തമായി മുന്നേറുകയാണെന്നും ഷിൻഡെ പറഞ്ഞു. അജിത് പവാര്‍ കൂടി സര്‍ക്കാരിന്റെ ഭാഗമായത് കൂടുതല്‍ കരുത്തേകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സംസ്ഥാനത്ത് ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളെയാണോ അതോ വെറുതെ വീട്ടിലിരിക്കുന്നയാളെയാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.