കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 19 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് എടുക്കുന്നതിനാൽ 9 മുതൽ 5 വരെ ചുവന്നപ്ലവ്,, വെള്ളറ, അട്ടപോങ്, കരിമ്പാനി, മണലുംക്കൽ,ഇടമുള, പൂവത്തിളപ്പ് മുണ്ടങ്കുന്നു എന്നീ ഭാഗങ്ങളിൽ വൈദുതി ഭാഗികമായി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റ പരിധിയിൽ വരുന്ന ആനന്ദപുരം ടെമ്പിൾ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്നത്തു കടവ്, ഉദയ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കൂട് മഞ്ചക്കുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാന്നാനം, കോട്ടയംസോമിൽ, കെ.ഇ. സ്കൂൾ, കുട്ടിപ്പടി, സ്പ്രിങ്ങ്ഡയൽ, റിച്ച്മൗണ്ട്, ആവാസ്നഗർ, അമലഗിരി, കളമ്പുകാട്ട്മല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുങ്ങാക്കുഴി ആശുപത്രി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച (19/09/2023) രാവിലെ 09: 00 മുതൽ 5:30 വരെ ചെറുകുറിഞ്ഞി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ കളത്തുകടവ്, വലിയമംഗലം, ഇടമറുക്, പയസ് മൗണ്ട്, ചർച്ച്, മഠം ഭാഗം,കിഴക്കൻ മറ്റം, പട്ടികുന്ന് പാറ എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ട് ചിറ ട്രാൻസ്ഫോമറിനു കീഴിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊല്ലംപറമ്പ് ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നിഷ,വുഡി, പളളിക്കുന്ന് ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.