ഇന്ത്യ മുന്നണിയിലെ സിപിഎം നിലപാട് കേരള ഘടകത്തിന്റെ സമ്മർദ്ദം മൂലം ; വി ഡി സതീശൻ

തിരുവനന്തപുരം : ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയില്‍ അംഗമാകേണ്ടെന്ന സിപിഎം തീരുമാനം പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ നിലപാട് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

Advertisements

ദേശീയ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കിയത് കേരള ഘടകമാണ്. കേരളത്തിലെ ബി ജെ പിയുമായി ഒത്തുതീര്‍പ്പുള്ളതിനാല്‍ അവര്‍ക്ക് ഭയമാണ്. ബിജെപിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പിന്മാറ്റമെന്നും സതീശൻ ആരോപിച്ചു.

Hot Topics

Related Articles