പുതിയ പാര്‍ലമെന്‍റ് മന്ദിരം, പുതിയ തുടക്കം :ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായം ; ‘നാരീശക്തി വന്ദൻ ‘ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി : ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ  അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.

Advertisements

സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു. പുതിയ പാർലമെൻ്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു. പ്രധാനമന്ത്രി തുടര്‍ന്ന് ലോക്സഭയില്‍ സംസാരിച്ചു.
ചരിത്രപരമായ തീരുമാനം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിത സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നാരീ ശക്തി വന്ദൻ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. നിയമ മന്ത്രി അർജുൻ റാം മേഘ്വളാണ് ബിൽ അവതരിപ്പിച്ചത്. നാളെ ചര്‍ച്ച നടത്തി ബില്ല് പാസാക്കും. ബിൽ സഭ ഐകകണ്ഠേന അംഗീകരിക്കണമെന്ന് മോദി പറഞ്ഞു. വ്യഴാഴ്ച രാജ്യസഭയില്‍ വനിത ബില്ലില്‍ ചര്‍ച്ച നടക്കും. പഴയ പാര്‍ലമെന്‍റ് മന്ദിരം ഇനി ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നു, പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുന്നുവെന്ന് മോദിപറഞ്ഞു.
എന്നാൽ വനിത ബിൽ കോൺഗ്രസിന്റേതാണ് എന്ന് സോണിയാ ഗാന്ധി പറഞ്ഞു. ബിൽ അവതരണത്തിനിടയിൽ പ്രതിപക്ഷ ബഹളം ശക്തമായി.

Hot Topics

Related Articles