ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലില്‍ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ്‌പി നേതാവ് മായാവതി.ബില്ലിനെ പിന്തുണക്കുന്നുവെന്ന് മായാവതി പറഞ്ഞു. 33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്‌സഭയിലും ഏര്‍പ്പെടുത്തതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും മായാവതി പറഞ്ഞു.
വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നാളെ ചര്‍ച്ച നടത്തി ബില്ല് പാസാക്കും. വ്യാഴാഴ്ച രാജ്യസഭയില്‍ വനിത ബില്ലില്‍ ചര്‍ച്ച നടക്കും. വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ബിആര്‍എസ് നേതാവ് കെ കവിത രംഗത്തെത്തി. ഏത് രൂപത്തിലാണെങ്കിലും വനിതാ സംവരണ ബില്ലിനെ ബിആര്‍എസ് പാര്‍ലമെന്റില്‍ അനുകൂലിക്കും. എന്താണ് ബില്ലിന്റെ കരട് എന്നോ മുൻപുള്ള ബില്ലില്‍ നിന്ന് മാറ്റങ്ങളുണ്ടോ എന്നും കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്താത്തത് നിരാശാജനകമാണെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തവണയെങ്കിലും അവസാന നിമിഷം ബില്‍ പാസ്സാകാതെ പോകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒബിസി അടക്കമുള്ള സമുദായങ്ങളുടെ സംവരണ പരിധിയില്‍ ഇടപെടാതെ വേണം ബില്‍ നടപ്പാക്കാൻ. എല്ലാ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത് ബില്‍ പാസാക്കണം. അതിനുള്ള എല്ലാ നടപടികളും സുതാര്യമായിരിക്കണം. വനിതാ സംവരണ ബില്‍ തെരഞ്ഞെടുപ്പിന് മുന്നേ വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകമല്ലെന്ന് വിശ്വസിക്കുന്നുവെന്നും കവിത പറഞ്ഞു.