ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട ജാതി വിവേചനത്തിന്റെ വാര്‍ത്ത ഞെട്ടിപ്പിക്കുന്നത് ; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട ജാതി വിവേചനത്തിന്റെ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും മന്ത്രി കാര്യം രഹസ്യമായി വെക്കാതെ അപ്പോള്‍ തന്നെ നടപടി എടുക്കേണ്ടതായിരുന്നെന്നും വി ഡി സതീശൻ പറഞ്ഞു. മന്ത്രി ക്ഷേത്രമേതെന്ന് വെളിപ്പെടുത്തി നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Advertisements

അതേസമയം സോളാര്‍ ഗൂഢാലോചന കേസില്‍ യുഡിഎഫില്‍ ഒരാശയക്കുഴപ്പവുമില്ലെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജൻസികളുടെ അന്വേഷണം വേണ്ടെന്നും മറ്റ് അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Hot Topics

Related Articles