തിരുവനന്തപുരം : പ്രതിഷേധത്തിന് ഫീസ് വാങ്ങുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത് പിടിച്ചുപറിയാണ്, പൈസയില്ലെങ്കില്‍ വേറെ പണിക്ക് പോവുകയാണ് വേണ്ടത്. തങ്ങളെന്തായാലും പൈസ അടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ പ്രകൃതമായ കാര്യമാണ്. എല്ലാ കാലത്തും ഭരണത്തില്‍ ഇരിക്കുമെന്ന് പ്രതീക്ഷിക്കരുത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെങ്കില്‍ പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസ്. കള്ളപ്പണ ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്നും സമര പരിപാടികള്‍ ശക്തിപ്പെടുത്തും. സി.പി.എം സ്വീകരിച്ചത് കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്. പ്രധാന നേതാക്കള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ കുടുങ്ങുകയും ചെയ്തു. ഒരു ബാങ്കിന്റെ നാല് ചുവരുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രശ്നം അല്ല ഇത്. സംസ്ഥാനത്തിലെ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് മുൻ ധനമന്ത്രി തോമസ് ഐസക്കാണ്.” വി.ഡി സതീശന്‍ പറഞ്ഞു.