ലോക്സഭാ തിരഞ്ഞെ‌ടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീറ്റ് ആവശ്യപ്പെടും ; മോൻസ് ജോസഫ് എംഎല്‍എ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെ‌ടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീറ്റ് ആവശ്യപ്പെടുമെന്ന് മോൻസ് ജോസഫ് എംഎല്‍എ.കഴിഞ്ഞ തവണ കെ എം മാണിയും പി ജെ ജോസ്ഫും ഉള്‍പ്പെട്ട കേരള കോണ്‍ഗ്രസിനാണ് കോട്ടയം സീറ്റ് നല്‍കിയത്. സീറ്റ് വിഭജനത്തില്‍ മാന്യമായ ധാരണ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്സിക്യൂട്ടീവ് ചെയര്‍മാൻ കൂടിയായ മോൻസ് ജോസഫ്  പറഞ്ഞു.

Advertisements

നിലവില്‍ സീറ്റ് ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടന്നിട്ടില്ല. തിരഞ്ഞെടുപ്പിന് സജ്ജമാകാനാണ് തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാൻ പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട നേതാക്കള്‍ കൂടിയാലോചിച്ചുകൊണ്ട് സംഘട‌ന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുമെന്നും മോൻസ് ജോസഫ് പറഞ്ഞു.

Hot Topics

Related Articles