ഹർജിയിലെ പരാമര്‍ശങ്ങള്‍ക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ല ; ഐ ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

എറണാകുളം : മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പരാമര്‍ശങ്ങള്‍ അടങ്ങിയ ഹര്‍ജി പിൻവലിക്കുന്നതിനുള്ള അപേക്ഷയില്‍ ഐ.ജി ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഹർജിയിലെ പരാമര്‍ശങ്ങള്‍ക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ആവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Advertisements

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച്‌ പുതിയത് സമര്‍പ്പിക്കണം അല്ലാത്ത പക്ഷം കനത്ത പിഴ ചുമത്തേണ്ടി വരും എന്നും മുന്നറിയിപ്പും കോടതി നല്‍കി. ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന് പകരം പുതിയ അഭിഭാഷകനാണ് ഇന്ന് ലക്ഷ്മണിനായി ഹാജരായത്.

Hot Topics

Related Articles