കടുത്തുരുത്തി വലിയപ്പള്ളി ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

കടുത്തുരുത്തി : വലിയപ്പള്ളിയെക്കുറിച്ചുള്ള ഡോക്യൂമെനന്ററിയും ചരിത്ര പുസ്തകവും പ്രകാശനം ചെയ്തു. സെപ്റ്റംബർ 17 ആം തിയതി ഞായറാഴ്ച്ച വലിയപ്പള്ളിയുടെ പാരീഷ് ഹാളിൽവെച്ചായിരുന്നു പ്രകാശന ചടങ്ങ്. ഫാദർ എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയിൽ കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന 45 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണ് പ്രകാശനം ചെയ്തത്. ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അബ്രാഹം മാത്യു മുണ്ടകപ്പറമ്പിൽ ആണ്. 

Advertisements

ഡോക്യുമെന്ററിയുടെ നിർമ്മാണത്തിനായി ത്യാഗപൂർവ്വം സേവനം ചെയ്തവരെ ഫാദർ എബ്രഹാം പറമ്പേട്ട് ഉപഹാരം നൽകി ആദരിച്ചു. ഡോക്യുമെന്ററി പ്രദർശനത്തെ തുടർന്നുള്ള മീറ്റിങ്ങിൽ  അബ്രാഹം മാത്യു മുണ്ടകപ്പറമ്പിൽ, മാത്യു സിറിയക് പടപുരക്കൽ എന്നിവർ രചിച്ച പള്ളിയുടെ ചരിത്ര പുസ്തകങ്ങൾ പ്രൊഫസർ കുര്യാസ് കുമ്പളക്കുഴി, കെ. സി. വൈ. എൽ. അതിരൂപത പ്രസിഡന്റ്‌ ലിബിൻ ജോസ് പാറയിൽ,  ശ്രീമതി ജിൻസി എലിസബത് എന്നിവർ പ്രകാശനം ചെയ്തു. ഫാദർ എബ്രഹാം പറമ്പേട്ടിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തു നടത്തിയ ഈ ഉദ്യമത്തെ അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് വളരെയധികം പ്രശംസിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചരിത്ര പ്രാധാന്യം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി കടുത്തുരുത്തി എം എൽ എ അഡ്വ. ശ്രി മോൻസ് ജോസഫ് സംസാരിച്ചു. കടുത്തുരുത്തി വലിയപള്ളി കേരള സഭയുടെ തന്നെ കേന്ദ്രമാകേണ്ടതാണെന്നു, അതിന് തക്കതായ പാരമ്പര്യവും പൈതൃകവും കടുത്തുരുത്തി വലിയ പള്ളിക്ക് ഉണ്ട് എന്നും പ്രൊഫസർ കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് ആശംസകൾ അറിയിച്ചു സംസാരിച്ചു. കടുത്തുരുത്തി വലിയപള്ളി അസിസ്റ്റന്റ് വികാരി  ഫാദർ സന്തോഷ് മുല്ല മംഗലത്ത്, അബ്രാഹം മാത്യു മുണ്ടകപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles