നിപ ; രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസം വേണ്ട ; ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരണം ; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് : നിപ രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസത്തിലേക്ക് പോവരുതെന്നും അത് അപകടം ചെയ്യുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരണം. ജില്ലയില്‍ എല്ലാവരും കൃത്യമായി മാസ്‌ക് ഉപയോഗിക്കണം. ഇതുവരെ എല്ലാവരും ഒരുമിച്ച്‌ ഒറ്റക്കെട്ടായി സ്വീകരിച്ച സമീപനം തുടര്‍ന്നാല്‍ ഏതാനും ദിവസം കൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Advertisements

കണ്ടെയിൻമെൻറ് സോണുകളില്‍ വളണ്ടിയര്‍ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു. സര്‍ക്കാര്‍ നിലപാടിനൊപ്പം കോഴിക്കോടിലെ ജനതയും നിന്നെന്നും മന്ത്രി പറഞ്ഞു.അവലോകന യോഗത്തില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ എ ഗീത, സബ് കലക്ടര്‍ വി ചെത്സാസിനി, അസി. കലക്ടര്‍ പ്രതീക് ജെയിൻ, എ ഡി എം സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.റീന കെ.ജെ, എ ഡി എച്ച്‌ എസ് ഡോ. നന്ദകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി.കെ, കേന്ദ്രസംഘ അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles