കോട്ടയം : മന്ത്രി കെ. രാധാകൃഷ്ണനെതിരെ ക്ഷേത്രത്തിലുണ്ടായ ജാതി അയിത്തത്തിനെതിരെ തുടർ പ്രക്ഷോഭം നടത്തുമെന്ന് ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പറഞ്ഞു.
ജാതിവ്യവസ്ഥയുടെ മാലിന്യം മനസ്സിൽ പേറുന്ന വർ കേരളീയ സമൂഹത്തിൽ ഉണ്ടെന്നതിന് തെളിവാണ് ഈ സംഭവം. കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ സ്വാഗതം ആശംസിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ശശീന്ദ്രൻ, രവികുമാർ റ്റി എസ് , സി.പി.സോമൻ , വിജയ് ബാലകൃഷ്ണൻ, തിലകം സത്യനേശൻ, ശിവ പ്രകാശ് എം.ആർ, കെ.പി.ദിവാകരൻ, ബിജുകുമാർ കെ.എസ്, പി.എൻ ഗോപി , ഡോ. അഖിൽ സുഭാഷ്, എ.വി. മനോജ്, സുരേഷ് ഡി എന്നിവർ പ്രസംഗിച്ചു. പ്രതീകാത്മകമായി മേൽശാന്തിയുടെ കോലത്തിൽ ചെരുപ്പു മാല അണിയിച്ചു