പത്തനംതിട്ട : ആർ ടി ഒ എ കെ ദിലുവിന്റെ നേതൃത്വത്തിൽ കുളനട മുതൽ മാന്തുക വരെയുള്ള എംസി റോഡിന്റെ ഭാഗത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ 240 കേസുകൾ എടുത്തു. പരിശോധനയിൽ പന്തളം – റാന്നി റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ്സിന്റെ ഫിറ്റ്നസ് ക്യാൻസൽ ചെയ്തു. വാഹനങ്ങൾ നിർത്തി പരിശോധിച്ചത് കുറഞ്ഞ പശ്ചാത്തലത്തിൽ നിരവധി ആളുകൾ ലൈസൻസില്ലാതെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.
18 ഓളം ലൈസൻസില്ലാത്ത ആളുകളാണ് ഇന്ന് പിടിക്കപ്പെട്ടത്.
ഇതുകൂടാതെ ഓവർലോഡ്, സൺ ഫിലിം, ഇൻഷുറൻസ്,
ടാക്സ്, ഫിറ്റ്നസ് ഇല്ലാത്തതും, അഡീഷ്ണൽ ലൈറ്റുകൾ, ഏയർ ഹോൺ, ഓൾട്ടർനേഷൻ തുടങ്ങിയ നിരവധി കേസുകളിലായി 2 ലക്ഷത്തിലധികം തുക പിഴയായി ഈടാക്കി. പരിശോധനയിൽ പത്തനംതിട്ട ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നുള്ള 9 പരിശോധന സംഘങ്ങൾ ഇന്നത്തെ ചെക്കിംഗിൽ പങ്കെടുത്തു.
ആർ റ്റി ഓഫീസിൽ നിന്നും എസ് ആർ റ്റി ഓഫീസിൽ നിന്നും 6 സ്ക്വാഡുകളും, എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിൽ നിന്നും മൂന്ന് സ്ക്വാഡുകളും (അടൂർ, കോന്നി, റാന്നി സ്ക്വാഡുകൾ )പങ്കെടുത്തു.
ഇതിൽ ആർടിഒ യും ജോയിന്റ് ആർടിഒ യും എംവിഐ മാരും എഎംവിഐ മാരും അടക്കം 40 ഉദ്യോഗസ്ഥർ പങ്കെടുത്തു.