ന്യൂസ് ഡെസ്ക് : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങളെക്കുറിച്ച് കാനഡയുടെ പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരസ്യ പ്രസ്താവന നടത്തിയത് തെറ്റായിപ്പോയെന്ന് ശശി തരൂര്‍ എംപി. ഇത്തരം നയതന്ത്ര പ്രശ്നങ്ങള്‍ അടച്ചിട്ട മുറിയിലിരുന്ന് വേണം സംസാരിക്കാനെന്നും ശശി തരൂര്‍ പറഞ്ഞു.
പരസ്യമായി ഈ പ്രശ്നത്തെക്കുറിച്ച് പ്രസ്താവന നടത്തുക വഴി വളരെ നല്ല ഇന്ത്യാ-കാനഡ ബന്ധമാണ് ട്രൂഡോ തകിടം മറിച്ചതെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മോശമായ സാഹചര്യത്തിലായിരുന്നു തരൂരിന്റെ ഈ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാനഡ ഈ പ്രശ്നത്തില്‍ പരസ്യമായ വഴി തെരഞ്ഞെടുത്തത് നിര്‍ഭാഗ്യകരമായി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് രഹസ്യമായി പറഞ്ഞ് തീര്‍ക്കണമായിരുന്നു.- ശശി തരൂര്‍ പറഞ്ഞു.