കടുത്തുരുത്തി: പ്രസവത്തെ തുടര്‍ന്ന് ഗര്‍ഭപാത്രം പുറത്തേക്കു തള്ളിയ ഗീര്‍ പശുവിനെ രാത്രി മൂന്ന് മണിക്കൂറിലേറേ പരിചരിച്ചു രക്ഷപെടുത്തി വെറ്റിനറി ഡോക്ടറും ഭാര്യയും. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്ത വെറ്റിനറി ഡോക്ടര്‍ക്കും ഭാര്യയ്ക്കും അഭിന്ദന പ്രവാഹം. കടുത്തുരുത്തി മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടര്‍ അഖില്‍ ശ്യാം ഇദേഹത്തിന്റെ ഭാര്യ പൂഴിക്കോല്‍ പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്റര്‍ ഡോ ശരണ്യാ പി.തങ്കച്ചന് എന്നിവരാണ് മണിക്കൂറുകള്‍ നീണ്ട പരിചരണത്തിനൊടുവില്‍ പശുവിനെ രക്ഷപെടുത്തി നാട്ടുകാരുടെ അഭിനന്ദനത്തിനര്ഹരായത്.
മുട്ടുചിറ അരുകുഴുപ്പില്‍ വിധു രാജീവിന്റെ പശുവിനെയാണ് ഡോക്ടര്‍ ദമ്പതികള്‍ രക്ഷപെടുത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വിധുവിന്റെ ഗീര്‍ പശു പ്രസവിക്കുന്നത്. രാത്രിയായതോടെ പശുവിന്റെ ഗര്‍ഭപാത്രം പുറത്തേക്കു തള്ളി. ഇതോടൊപ്പം ബ്ലീഡിഗും ഉണ്ടായി. തുടര്‍ന്ന് വിധു, അറിയാവുന്നതും പരിചയക്കാരുമായ വെറ്റിനറി ഡോക്ടേഴ്സിനെയെല്ലാം വിളിച്ചു. എന്നാല്‍ ഇവരെല്ലാം പല കാരണങ്ങള്‍ പറഞ്ഞു ഒഴിവായി. ഒടുവിലാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്തുരുത്തി വെറ്റിനറി ഡോക്ടര്‍ അഖില്‍ ശ്യാമിനെ വിധു വിളിക്കുന്നത്. തുടര്‍ന്ന് അഖില്‍ ശ്യാമും ഭാര്യ ശരണ്യയും വൈക്കം ചെമ്മനാകരിയിലുള്ള വീട്ടിൽ നിന്നും മുട്ടുചിറ വിധുവിന്റെ വീട്ടിലെത്തിയ ഡോക്ടര്‍ ദമ്പതികള്‍ പശുവിന്റെ ശുശ്രൂഷ ആരംഭിച്ചു. വീണു കിടക്കുന്ന പശുവിന്റ ഗര്‍ഭപാത്രം ഉള്ളിലാക്കി തയ്യലും പൂര്‍ത്തിയാക്കിയെങ്കിലും കാത്സ്യം നഷ്ടപെട്ടതോടെ പശു തളര്‍ന്നു കിടപ്പായി. തുടര്‍ന്ന് ക്ഷീണം മാറ്റുന്നതിനായി പശുവിന് ട്രിപ്പ് നല്‍കുകയും ചെയ്തു.
പുലര്‍ച്ചെ ഒന്നോടെ ശുശ്രൂഷകളെല്ലാം പൂര്‍ത്തിയായി ഡോക്ടര്‍ ദമ്പതികള്‍ മടങ്ങുന്നതിനു മുമ്പ് തന്നെ പശു തളര്‍ച്ച മാറി എഴുന്നേറ്റു. പശുവും കിടാവും സുഖമായിരിക്കുന്നുവെന്നും അഞ്ച് ദിവസത്തെ മരുന്ന് കൂടി കഴിഞ്ഞാല്‍ ചികിത്സ പൂര്‍ത്തിയാകുമെന്നും ഡോക്ടര്‍ പറഞ്ഞു. വെറ്റിനറി ഡോക്ടറായി 2021 ല്‍ കാസര്‍കോഡാണ് അഖില്‍ ശ്യാം ചുമതലയേല്‍ക്കുന്നത്.എട്ട് മാസത്തെ സേവനത്തിന് ശേഷമാണ് മണിമലയിലെത്തുന്നത്. അവിടെ നിന്നും മൂന്ന് മാസം മുമ്പാണ് കടുത്തുരുത്തിയിലേക്കെത്തുന്നത്. കുട്ടികളുടെ ദന്ത ഡക്ടറായി കൂടി ജോലി നോക്കുന്ന ശരണ്യ കാസര്‍കോഡും ഭര്‍ത്താവിനൊപ്പം
സഹായത്തിന് പോയിട്ടുണ്ട്.