ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂല്‍ സിംഗിനെ കൊലപ്പെടുത്തിയത് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി : കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂല്‍ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമാണെന്ന് റിപ്പോര്‍ട്ട്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തില്‍ അംഗങ്ങളായ ചിലരുടെ ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ഇതുസംബന്ധിച്ച സൂചനകളുള്ളത്.

Advertisements

ഗുണ്ടാനേതാക്കളായ ഗുര്‍ലാല്‍ ബ്രാര്‍, വിക്കി മിദ്ദ്‌ഖേര എന്നിവരുടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സുഖ ദുനേകെ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുണ്ടാസംഘത്തിന്‌റെ പ്രതികാര നടപടി. ഖലിസ്ഥാൻ ഭീകരനായ സുഖ ദുനേകെ മയക്കുമരുന്നിനടിമയാണെന്നും നിരവധി പേരുടെ ജീവിതങ്ങള്‍ തകര്‍ത്ത ക്രൂരനാണെന്നും ബിഷ്‌ണോയിയുടെ സംഘം അവകാശപ്പെടുന്നു. ചെയ്ത ക്രൂരതകള്‍ക്കുള്ള ശിക്ഷയാണ് ദുനേകെ നേരിടേണ്ടി വന്നതെന്നുമാണ് സംഘം പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബി ഗായകനായിരുന്ന സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗുണ്ടയാണ് ലോറൻസ് ബിഷ്‌ണോയ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിലവില്‍ എഎൻഐയുടെ കസ്റ്റഡിയിലാണ്.

Hot Topics

Related Articles