ന്യൂഡല്‍ഹി : നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കൊല്‍ക്കത്ത സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ എക്സിലൂടെയാണ് ഇതറിയിച്ചത്.
മൂന്ന് വര്‍ഷത്തേക്കാണ് ചുമതല.ഇക്കാലയളവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ ഗോപിക്കാണ്.
സുരേഷ് ഗോപിയുടെ അനുഭവപരിചയവും സിനിമാ മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്ബന്നമാക്കുമെന്ന് അനുരാഗ് സിംഗ് താക്കൂര്‍ എക്സില്‍ കുറിച്ചു. നടന്‍ ആര്‍ മാധവനെ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നേരത്തേ നിയമിച്ചിരുന്നു