മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം : പിതാവും മരിച്ചു

തൃശൂർ : മണ്ണുത്തിയില്‍ മകനേയും പേരക്കുട്ടിയേയും തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് കൊട്ടേക്കാടൻ ജോണ്‍സണ്‍(68) മരിച്ചു. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നു ഇയാള്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

Advertisements

കഴിഞ്ഞ 14നാണ് ഇയാള്‍ മകനേയും കുടുംബത്തേയും പെട്രോളൊഴിച്ച്‌ തീയിട്ടത്. തുടര്‍ന്ന് മകൻ ജോജി (38), പേരക്കുട്ടി തെൻഡുല്‍ക്കര്‍ (12) എന്നിവര്‍ മരിക്കുകയും മരുമകള്‍ ലിജിക്കു (32) ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. കുടുംബം ഉറങ്ങിക്കിടന്നിരുന്ന മുറിയിലേക്ക് ജനാല വഴി ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. കുടുംബപ്രശ്നമായ ക്രൂരകൊലപാതകത്തിന് കാരണമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിന് ശേഷം നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച്‌ അവശനിലയില്‍ ജോണ‍സനെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.