തിരുവനന്തപുരം : പുതുപ്പള്ളിയിലെ വിജയത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം സംസാരിക്കണമെന്നതിനെച്ചൊല്ലി വിഡി സതീശനുമായുണ്ടായ തര്‍ക്കത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ . പുതുപ്പള്ളി തര്‍ക്കം അടഞ്ഞ അധ്യായമാണ്. വിജയത്തിന്റെ ക്രഡിറ്റ് തനിക്ക് വേണ്ട. വി.ഡി സതീശനുമായി ഒരു തര്‍ക്കവുമില്ല, നല്ല ബന്ധമാണുള്ളതെന്നും കെ.സുധാകരൻ പറഞ്ഞു.
പുതുപ്പള്ളിയിലെ മിന്നും ജയത്തിലെ കോണ്‍ഗ്രസ്സ് ആവേശം കെടുത്തുന്നതായിരുന്നു പ്രസ് മീറ്റ് തര്‍ക്ക വീഡിയോ. മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്ത് നയിച്ച സതീശൻ അന്ന് സംസാരിക്കാതിരുന്നത് വേറിട്ട ശൈലിയാണെന്നൊക്കെ അടക്കം പറച്ചിലുണ്ടായിരുന്നു. എന്നാല്‍ സുധാകരൻ ആദ്യം മൈക്ക് ചോദിച്ചതിലെ അമര്‍ഷമായിരുന്നു വിഡിക്കെന്ന് വ്യക്തമായതോടെ വമ്പൻ വിജയത്തിനിടെ ഉണ്ടായത് ക്രെഡിറ്റ് തര്‍ക്കമെന്ന് തെളിഞ്ഞു. ആകെ നാണക്കേടായെന്നാണ് നേതാക്കളുടെ പൊതു വിലയിരുത്തല്‍. വിജയത്തിൻറെ ക്രെഡിറ്റ് തനിക്ക് നല്‍കാനുള്ള സുധാകരൻറെ നീക്കത്തെയാണ് എതിര്‍ത്തതെന്നാണ് സതീശൻറെ വിശദീകരണം