കുമരകം : ആലപ്പുഴ പുന്നമടക്കായലിൽ 2023 ആഗസ്റ്റു മാസം 12 നു നടന്ന നെഹ്‌റു ട്രോഫി ബോട്ട് റേസിന്റെ ബോണസ് തുക ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചു യുവശക്തി ബോട്ട് ക്ലബ്ബ്, കുമരകത്തിന്റ നേതൃത്ത്വത്തിൽ പ്രതിഷേധ ബൈക്ക് റാലിയും ധർണയും നടത്തി. ധർണ ക്ലബ്ബ് പ്രസിഡന്റ് പി.കെ ബിജു ഉത്ഘാടനം ചെയ്തു. സാഗർ എൻ.എസ് , നന്ദു. കെ.ആർ, ശരത് എം.കെ തുടങ്ങിയവർ സംസാരിച്ചു. കടക്കെണിയിൽ ആയ ക്ലബുകളെ സഹായിക്കുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മത്സരത്തിൽ പങ്കെടുത്ത ടീമുകളെ ഉൾപ്പെടുത്തി പ്രതിഷേധം കടുപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Advertisements