തിരുവല്ല : സന്ദീപിന്റെ ജ്വലിക്കുന്ന സ്മരണയിൽ കുടുംബത്തിന് സിപിഐ എം നിർമ്മിച്ച വീട് കൈമാറി. ശനിയാഴ്ച രാവിലെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ആയിരങ്ങളെ സാക്ഷിയാക്കി സന്ദീപ് ഭവനത്തിന്റെ താക്കോൽ കുടുംബാംഗങ്ങളെ ഏൽപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു വീടിന് മുൻവശമുള്ള മലങ്കര കത്തോലിക്കാ പള്ളിയുടെ സ്ഥലത്ത് വലിയ പന്തലൊരുക്കിയാണ് താക്കോൽ കൈമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. സന്ദീപിന്റെ അച്ചൻ ബാലൻ, അമ്മ ഓമന, മക്കളായ ഇസ, നിഹാൽ എന്നിവർ ഏറ്റുവാങ്ങി.
2021 ഡിസംബർ 2 ന് വൈകിട്ട് 8 മണിയോടെ ചാത്തങ്കേരിയിൽ വെച്ചാണ് ആർ എസ് എസ് ക്രിമിനലുകൾ പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന സന്ദീപിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. സന്ദീപിന്റെ വീട്ടിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇസക്കുട്ടിയെ എടുത്തുയർത്തി ഈ കുടുംബത്തെ സിപിഐ എം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ആർ സനൽകുമാർ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജെ തോമസ്, രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ പത്മകുമാർ, പി ബി ഹർഷകുമാർ, ടി ഡി ബൈജു, പി ആർ പ്രസാദ്, തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, ജില്ലാ കമ്മിറ്റി അംഗം ലസിത, പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് ഇളമൺ, ചാത്തങ്കേരി മലങ്കര കത്തോലിക്കാസഭ പളളി വികാരി ഫാ. മാത്യു പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു.