ന്യൂയോര്‍ക് : നയതന്ത്ര പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ജസ്റ്റിന് ട്രൂഡോ. അതേസമയം ഖലിസ്ഥാന്‍ വാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുന്‍പ് കൈമാറിയിരുന്നതായും ട്രൂഡോ ആവര്‍ത്തിച്ചു.
കാനഡ ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ അവര്‍ക്ക് ഇതുവരെ ലഭിചിട്ടില്ല. സഖ്യകകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളൊന്നും കാനഡയെ ശക്തമായി പിന്തുണച്ചില്ല, മാത്രമല്ല തണുത്ത പ്രതികരണമാണ് അവരില്‍ നിന്ന് ഉണ്ടായതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രൂഡോയുടെ ആരോപണങ്ങളോടുള്ള ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യയുടെ നടപടികളും മറ്റ് രാഷ്ട്രങ്ങളെ വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചു. ഭരണം നിലനിര്‍ത്താനുള്ള ആഭ്യന്തര സമ്മര്‍ദ്ദമാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ ഇന്ത്യക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തലും പല രാജ്യങ്ങള്‍ക്കുമുണ്ട്.