കുറവിലങ്ങാട്ടും പരിസരത്തും മോഷ്ടാക്കൾ വിലസുന്നു;  ജനങ്ങൾ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി കുറവിലങ്ങാട് എസ്.എച്ച്.ഒ ടി.ശ്രീജിത്ത് 

കുറവിലങ്ങാട് : കുറവിലങ്ങാട്ടും പരിസരത്തും മോഷ്ടാക്കൾ വിലസുന്നതായി നാട്ടുകാരുടെ പരാതി. രാത്രി കാലങ്ങളിൽ മോഷണം തടയാൻ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് കുറവിലങ്ങാട് എസ്.എച്ച്. ഒ ടി.ശ്രീജിത്ത് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പാതിരാ കഴിഞ്ഞ്  കോഴാ – പാലാ റോഡിൽ  ഇടയാലി ജംഗ്ഷന് സമീപത്ത് ഒരു വീട്ടിൽ മോഷണവും വേറെ വീടുകളിൽ മോഷണ ശ്രമവും നടന്നു. ഇടയാലി ജംഗ്ഷന് സമീപത്തെ വിടിന്റെ പിൻഭാഗത്തെ കതക് തകർത്താണ് മോഷ്ടാവ്  വീടിനുള്ളിൽ പ്രവേശിച്ചത്.   

Advertisements

കവർച്ചക്കായി വീട്ടിലെ വാതിലുകൾ തുറക്കുന്ന ശബ്ദം കേട്ട് കുടുബാഗങ്ങൾ ഉണർന്നതോടെ മോഷ്ടാവ് പിൻഭാഗത്ത് തുറന്നിട്ടിരുന്ന വാതിലിലൂടെ ഓടി രക്ഷപെടുകയായിരുന്നു. ഒച്ചയും ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ  പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പെട്രോളിംഗ് സംഘത്തിലെ പോലീസുകർ ഒരു മണിക്കൂറോളും  മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്തി പിടികൂടാൻ കഴിഞ്ഞില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഷണ ശ്രമം നടന്ന വീടുകളിൽ ജനലുകളും വാതിലുകളും തുറക്കാനുള്ള പരിശ്രമം നടത്തിയിട്ടുണ്ട്. മോഷ്ടാവ്  ഇടയാലിയിലെ വിടിന്  ഉള്ളിൽ കടന്ന ശേഷം പുറത്തേക്കുള്ള ജനലുകളും വാതിലും തുറന്നിട്ട ശേഷമാണ് മുറികളുടെ വാതിലുകൾ തുറന്നത്. കുറവിലങ്ങാട് മേഖലയിൽവീടുകളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. 

പൊലീസ് നിർദേശങ്ങൾ ഇങ്ങനെ : 

🟠വീടിന് പുറത്തേക്കുള്ള ലൈറ്റുകൾ ഉപയോഗയോഗ്യമാണന്ന് ഉറപ്പുവരുത്തണം. 

🟡സാധിക്കുന്ന ആളുകൾ സി.സി.ടി.വി. ക്യാമറകൾ ഘടിപ്പിക്കണം. 

🔵ആയുധങ്ങൾ വീടിന് വെളിയിൽ വയ്ക്കരുത്. 

🟢അയൽവാസികളുടെ മൊബൈൽ ഫോൺനമ്പർ പരസ്പരം സൂക്ഷിക്കണം. 

🔴അപരിചതരെ കണ്ടാൽ വിവരം അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകന്നു.

Hot Topics

Related Articles