ആലപ്പുഴയിൽ 123 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം : രണ്ടു  പ്രതികൾക്ക് പത്ത് വർഷം കഠിന തടവും പിഴയും 

കോട്ടയം : ആലപ്പുഴയിൽ 123 കിലോ കഞ്ചാവുമായി പിടിയിലായ രണ്ട് പ്രതികൾക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കോഴിക്കോട് കരുവത്തുരുത്തി ഫറോക്ക് പേട്ട കളത്തിങ്കൽ വീട്ടിൽ മുഹമ്മദ് ജംഷീർ , പന്നിയങ്കര  കല്ലായി കട്ടയത്ത് പറമ്പിൽ ദേശത്ത് സക്കിന മൻസിലിൽ സുഹുരീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2022 മെയ് 12 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ റ്റി. അനി കുമാറും സംഘവും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആലപ്പുഴ ജില്ലാ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. ഒന്നും രണ്ടു പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂ പിഴയും പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം അധിക തടവുമാണ് ശിക്ഷിച്ചത്. 

Advertisements

പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ എസ്. ശ്രീമോൻ , അഡീഷണൽ ഗവ:പ്ലീഡർ ആയിരുന്ന  സി. വിധു എന്നിവർ ഹാജരായി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.