കൊച്ചി : സമൂഹത്തിന്റെ വികാരം എതിരാണെന്ന് കരുതി അര്‍ഹതപ്പെട്ടവര്‍ക്ക് ജാമ്യം നിഷേധിക്കരുതെന്ന് ഹൈക്കോടതി. പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
കേസില്‍ എല്ലാ സാക്ഷികളും ഷാരോണിന്റെ ബന്ധുക്കളോ അല്ലെങ്കില്‍ ഔദ്യോഗിക സാക്ഷികളോ ആണ്. പ്രതി 22 വയസ് മാത്രമുള്ള സ്ത്രീയാണ്. ജാമ്യം ലഭിച്ചാല്‍ ഗ്രീഷ്മ ഒളിവില്‍ പോകുമെന്ന വാദം പ്രോസിക്യൂഷനില്ലെന്നും കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷവും ജാമ്യം നല്‍കാതിരിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്നും കോടതി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാമുകനായിരുന്ന പാറശ്ശാല സമുദായപ്പറ്റ് ജെ.പി ഭവനില്‍ ജയരാജിന്റെ മകൻ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തമിഴ്‌നാട്ടിലെ ദേവിയോട്, രാമവര്‍മൻചിറ, പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ. ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മയും ബന്ധുക്കളും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.