തലനാട്: തലനാട്ടിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യേഗസ്ഥർ സന്ദർശനം നടത്തി. ജില്ലാ പഞ്ചായത്ത് മെംമ്പർ അഡ്വ ഷോൺ ജേർ ജ് ദുരന്ത നിവാരണ അതോർ റ്റി ക്ക് നൽകിയ കത്തിനെ തുടർന്നാണ് സംഘമെത്തിയത് തലനാട് പഞ്ചായത്തിൽ സ്ഥിരമായി ഉണ്ടാകുന്ന പ്രകൃതി ദൂരന്തങ്ങൾ ഉണ്ടാകുന്നതിനെ സംബന്ധിച്ച് ആവശ്യമായപഠന ങ്ങൾ നടത്തണമെന്ന്ആവശ്യപ്പെട്ടാണ് ഷോൺ കത്ത് നൽകിയത്ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ പേര്യയൻ മലയിൽ നിന്ന് ഭീമൻ പാറ ഉരുണ്ട് താഴെയ്ക്ക് പോയതിനെ തുടർന്ന് ഏക്കർ കണക്കിന് കൃഷി ഭൂമികൾക്ക് നാശനഷ്ടമുണ്ടായി.
കഴിഞ്ഞ ദിവസങ്ങളിൽ തലത നാട് പഞ്ചായത്തിലെ ആറ്,എഴ്, എട്ട് വാർഡുകളിലുണ്ടായ ഉരുൾ പൊട്ടലിൽ കനത്ത നാശമാണ് ഉണ്ടായത്. എട്ടാം വാർഡിൽ കമ്പനി പടി പ്രദേശത്തെവീടുകളിൽ സ്വിര മായി വെള്ളം കയറുന്ന 24വീടുകൾ ദുരന്ത നിവാരണ അതോർ റ്റി ഉദ്യേഗസ്ഥർ സന്ദർശിച്ചു. അടുക്കം ഗവ.ഹൈസ്കുളിൽ റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നതിനു ശേഷമാണ് സംഘം ദുരിത ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. ജിയോളജി സയന്റിസ്റ്റുകളായ ഡോ: എസ്.ബിജിത്ത്, ഡോ.എസ്.പ്രദീക്ഷ്, അനശ്വരാ ദേവി എന്നിവരോടെപ്പം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, മെംമ്പർമാരായ ഷം ല ഹനീഫ, അശ റിജു, വത്സമ്മ ഗോപിനാഥ്എന്നിവർ സന്ദർശ സംഘത്തോടപ്പമുണ്ടയിരുന്നു.