ന്യൂസ് ഡെസ്ക് : കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടുന്ന താരമെന്നാണ് ഹണി റോസിനെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്തങ്ങളായ വേഷം ധരിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്കെത്തുന്ന താരം എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്.
താരം പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളിലെല്ലാം അതുകൊണ്ട് തന്നെ ആരാധകരുടെ കൂട്ടം ഉണ്ടാകാറുമുണ്ട്. ഇപ്പോഴിതാ, ഉദ്ഘാടനത്തിന് പോകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് താരം തുറന്നു പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഉദ്ഘാടനത്തിന് പോകുമ്പോള്‍ താൻ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് കോസ്റ്റിയൂം ആണെന്ന് ഹണി റോസ് പറയുന്നു. ഓരോ ഉദ്ഘാടനവും ഓരോ സെലിബ്രേഷനാണ്. പരമാവധി ഗംഭീരമാക്കേണ്ടത് തന്റെ കടമയാണെന്നും അതിനാല്‍ നല്ല റിച്ച് വസ്ത്രങ്ങള്‍ ധരിക്കുമെന്നും ഹണി റോസ് പറയുന്നു.
കോസ്റ്റിയൂം ഡിസൈനിംഗ് ഇഷ്ടമുള്ള പരിപാടിയാണ്. റെഡിമെയ്ഡും ഡിസൈൻ വേഷങ്ങളുമൊക്കെ ഇടാറുണ്ട്. നല്ല റഫറൻസുകള്‍ എടുത്ത് വെയ്ക്കും. പിന്നീട് ഡിസൈനര്‍ ഷിജുവും ഞാനും മമ്മിയും കൂടെ ഡിസ്കസ് ചെയ്ത് ഡ്രസ് പ്ലാൻ തെയ്യും. ഒരു ടീം വര്‍ക്കെന്നു പറയാം.
സിനിമകളില്‍ കാരക്ടറിന്റെ വേഷം മാത്രമല്ലേ പറ്റൂ. ഇതുപോലെ വെറൈറ്റി ഒന്നും പറ്റില്ലല്ലോ. അപ്പോള്‍ പരീക്ഷണം നടത്താനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉദ്ഘാടന വേദികള്‍.
അതുകൊണ്ട് തന്നെ ഞാനവിടങ്ങ് അടിച്ച് പൊളിച്ചും. എവിടെ നിന്ന് വാങ്ങി, എന്താണ് മെറ്റീരിയല്‍ എന്നൊക്കെ ഒരുപാട് പേര് ചോദിക്കാറുമുണ്ട്. ഉദ്ഘാടനത്തിന് വിളിക്കുന്നതൊക്കെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഭാഗ്യം എന്ന് തന്നെ പറയാം. കരിയറിന്റെ തുടക്കം മുതലേ ഉദ്ഘാടനം ലഭിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നതെന്ന് മാത്രം.
ഓരോ ഉദ്ഘാടനവും ആസ്വദിച്ചാണ് ചെയ്യാറുള്ളത്. ആള്‍ക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാല്‍ മാത്രമെ അതിന് പറ്റൂ, ചടങ്ങ് കഴിഞ്ഞ് എങ്ങനെയെങ്കിലും അവിടെ നിന്ന് പോകണം എന്ന് ആഗ്രഹിക്കാറില്ല. എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. ആരേയും നിരാശപ്പെടുത്താറില്ല. ചിലരുടെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി സെല്‍ഫി എടുത്ത് കൊടുക്കും’ ഹണി റോസ് പറയുന്നു.