ആലപ്പുഴ : എടത്വ തലവടിയില്‍ തിരികെ സ്കൂളില്‍ പദ്ധതിയ്ക്ക് തുടക്കമായി. തലവടി ഗ്രാമപഞ്ചായത്ത് സി ഡി എസ് ന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. വര്‍ഷങ്ങള്‍ പിന്നിടുന്ന കുടുംബശ്രീ സംഘടനാ സംവിധാനത്ത കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും, പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന ശാക്തീകരണ പരിപാടിയാണ് തിരികെ സ്കൂളില്‍. ഇതുവഴി മുഴുവന്‍ അയല്‍ക്കൂട്ടാംഗങ്ങളുടെയും പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
2023 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 ഡിസംബര്‍ 10 വരെ ഒഴിവ് ദിവസങ്ങളില്‍ സ്കൂളുകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ ക്യാമ്പെയിന് സംഘടിപ്പിക്കുന്നത്. രാവിലെ 9.30 ന് ആരംഭിച്ച് വൈകുന്നേരം 4.30 അവസാനിക്കുന്ന പഠന പ്രക്രിയയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒഴിവ് ദിവസങ്ങളില്‍ സ്കൂളില്‍ വച്ച് അയല്‍ക്കൂട്ട ക്യാമ്പയിന് സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് ഗായത്രി ബി നായര്‍, വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊച്ചുമോള് ഉത്തമന്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കല മധു, ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി അപ്പു കെ എസ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഉഷ വിക്രമന്, സുലേഖ വി എസ്, ശാലിനി എന്നിവര്‍ പ്രസംഗിച്ചു.