ഏഷ്യന്‍ ഗെയിംസ് ; മെഡൽ വേട്ടയിൽ മുന്നേറി ഇന്ത്യ ; നാലാം ദിനം വരെ നേടിയത് എട്ട് മെഡലുകള്‍

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട അവസാനിക്കുന്നില്ല. വനിതകളുടെ വുഷു 60 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ എത്തിയതോടെ തോറ്റാലും റോഷിബിനാ ദേവിക്ക് വെള്ളി മെഡല്‍ ഉറപ്പാണ്.സെമിയില്‍ വിയറ്റ്‌നാമിന്റെ നുയന്‍ തി തുവിനെയാണ് മുട്ടുകുത്തിച്ചതോടെയാണ് ഇന്ത്യന്‍ താരം ഫൈനലുറപ്പിച്ചത്. സ്‌കോര്‍ 2-0. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഇതേയിനത്തില്‍ വെങ്കലമെഡല്‍ ജേതാവാണ് റോഷിബിനാ ദേവി.

Advertisements

അതേസമയം വനിതകളുടെ ബോക്‌സിങ് 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കൊറിയയുടെ കൊറോങ് ബാകിനെ 5-0ത്തിന് ഇടിച്ചിട്ടാണ് നിഖാത് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം ഇതുവരെ എട്ട് മെഡലുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അതില്‍ ഏഴും ഷൂട്ടിങ്ങിലാണ്. ആകെ ഇന്ത്യയ്ക്ക് 22 മെഡലുകളായി. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 11 വെങ്കലവുമടക്കം ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുകയാണ്.

Hot Topics

Related Articles