പുരുഷന് ലഭിക്കാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് ലഭിക്കണം. പുരുഷനെ കൊന്നുതള്ളിയ ഒരു സ്ത്രീയും ഇനി പുറത്ത് വിലസണ്ട : ഗ്രീഷ്മയുടെ ജാമ്യത്തിന് എതിരെ മെൻസ് അസോസിയേഷൻ 

തിരുവനന്തപുരം: ഗ്രീഷ്മയ്‌ക്ക് ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി വന്നത് മുതല്‍ ഷാരോണിന് നീതി നേടിക്കൊടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍. വിധിയില്‍ വിഷമമുണ്ടെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി അസോസിയേഷൻ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന് ലഭിക്കാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് ലഭിക്കണം. പുരുഷനെ കൊന്നുതള്ളിയ ഒരു സ്ത്രീയും ഇനി പുറത്ത് വിലസണ്ട എന്നും അജിത്ത് കുമാര്‍ പറഞ്ഞു.

Advertisements

‘ആളൂരിന്റെ ജൂനിയറായ ബബില ഉമര്‍ഖാനെ സംഘടന കേസ് ഏല്‍പ്പിച്ചിട്ടുണ്ട്. ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നാണ് അറിഞ്ഞത്. സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും ഗ്രീഷ്മയ്‌ക്ക് ശിക്ഷ ലഭിക്കുന്നതുവരെ പോരാടും. ആദ്യത്തെ കേസായതുകൊണ്ടാണ് ഗ്രീഷ്മ‌യ്ക്ക് ജാമ്യം കൊടുത്തതെന്ന് വിധിയില്‍ കോടതി പറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള ജഡ്‌ജിമാര്‍ അവിടെയിരുന്നാല്‍ ആര്‍ക്കാണ് നീതി ലഭിക്കുക. അങ്ങനെയെങ്കില്‍ വിസ്‌മയ കേസില്‍ കിരണ്‍ കുമാര്‍ ജയിലില്‍ കഴിയുന്നതെന്തിന്? അദ്ദേഹത്തിനും ക്രിമിനല്‍ പശ്ചാത്തലമില്ലായിരുന്നല്ലോ. ഗ്രീഷ്മയെ പുറത്തുകൊണ്ടുവരാൻ എന്തിനാണ് ഇത്ര വെമ്ബല്‍. ‘ – അജിത്ത് കുമാര്‍ ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുല്യ നീതി ഉറപ്പാക്കണം. പണത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ നീതി മറന്നുപോകരുതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുമെന്നും ജാമ്യത്തില്‍ വിട്ട ജസ്റ്റിസിന്റെയും ഗ്രീഷ്മയുടെയും കോലം കത്തിക്കുമെന്നും ഓള്‍ കേരള മെൻസ് അസോസിയേഷന്റെ ഫേസ്‌ബുക്ക് പേജ് ലൈവിലൂടെ അദ്ദേഹം അറിയിച്ചു.

Hot Topics

Related Articles